ഒഫാലി: കൗണ്ടി ഒഫാലിയിൽ പിടിച്ചെടുത്ത വേപ്പുകൾ കൈകാര്യം ചെയ്യുന്നതിനിടെ പോലീസുകാർക്ക് ദേഹാസ്വാസ്ഥ്യം. ഇതേ തുടർന്ന് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ഏഡെൻഡെറിയിലെ പോലീസുകാരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഒരു വ്യാപാര സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വേപ്പുകൾ പിടിച്ചെടുത്തിരുന്നു. ഇത് കൈകാര്യം ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഗാർഡ സ്റ്റേഷൻ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയ ശേഷം തുറക്കും.
Discussion about this post

