ഡബ്ലിൻ ; വടക്കൻ ഡബ്ലിനിലെ ആയിരക്കണക്കിന് വീടുകളിൽ മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള പദ്ധതി, പ്രതിഷേധങ്ങളെത്തുടർന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ ഉപേക്ഷിച്ചു.
സ്റ്റോണിബാറ്റർ, ഫിബ്സ്ബറോ, സ്മിത്ത്ഫീൽഡ്, ബ്രോഡ്സ്റ്റോൺ എന്നിവിടങ്ങളിലെ താമസക്കാരോട്, ഒക്ടോബർ 17 മുതൽ മാലിന്യ ശേഖരണത്തിനായി ബിന്നുകൾക്ക് പകരം പ്ലാസ്റ്റിക് ബാഗുകൾ തെരുവിൽ വെക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു.
നിരോധനം ലംഘിച്ച് ബാഗുകൾ വെക്കുന്നത് തുടരുന്ന വീടുകൾക്ക് 250 യൂറോ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ ഈ നീക്കം താൽക്കാലികമായി നിർത്തിവെക്കാൻ കൗൺസിൽ തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള പുതിയ തീയതിയും നിശ്ചയിച്ചിട്ടില്ല.

