ഡബ്ലിൻ ; വടക്കൻ ഡബ്ലിനിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ മുപ്പതുകാരി മരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഡബ്ലിൻ 13-ലെ ബെൽമെയ്ൻ മെയിൻ സ്ട്രീറ്റിന് സമീപമാണ് സംഭവം. ആക്രമണത്തിന് ശേഷം യുവതിയെ ബ്യൂമോണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ചികിത്സയിലിരിക്കെയാണ് മരണം.
ഗുരുതര പരിക്കുകളാണ് മരണകാരണമെന്ന് ഗാർഡ അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ് .ആക്രമണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഇരുപതുകാരൻ അറസ്റ്റിലായിരുന്നു. ഇയാളെ പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ കുറ്റം ചുമത്താനാകാത്തതിനാൽ പിന്നീട് വിട്ടയച്ചു.
Discussion about this post

