ഡബ്ലിൻ: ഓസ്കർ ജേതാവായ ഐറിഷ് നടി ബ്രെൻഡ ഫ്രിക്കർ അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ ഇവർക്ക് ഉണ്ടായിരുന്നു. നടിയുടെ ഏജന്റ് ഫിൽ ബെൽഫീൽഡാണ് ഇക്കാര്യം പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസമായിരുന്നു ഫ്രിക്കറുടെ അപ്രതീക്ഷിത വിയോഗം. ഡബ്ലിൻ സ്വദേശിനിയാണ്. 1989 ൽ പുറത്തിറങ്ങിയ മൈ ലെഫ്റ്റ് ഫൂട്ട് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഫ്രിക്കറിന് ഓസ്കർ ലഭിച്ചത്. സിനിമയിൽ ബ്രിഡ്ജറ്റ് ഫാഗൻ ബ്രൗൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രിക്കറിന് മികച്ച സഹനടിയ്ക്കുള്ള പുരസ്കാരമാണ് ലഭിച്ചത്.
Discussion about this post

