ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടം. 50 വയസ്സുകാരന് ജീവൻ നഷ്ടമായി. ഡൺഡ്രമിന് സമീപം ആർ505 ൽ ആയിരുന്നു അപകടം ഉണ്ടായത്. 50 കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം 5.50 നാണ് അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ 50 കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിലാണ് 50 കാരന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

