ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ മുൻ ഫളാഷ് പോയിന്റിലൂടെ ഓറഞ്ച് ഓർഡർ പരേഡ് സമാധാനപരമായി കടന്നുപോയി. ജൂലൈ 12 ന് ആയിരുന്നു പരേഡ് നടന്നത്. ഞായറാഴ്ച ആയതിനാൽ പതിവിലധികം പേർ പരേഡിൽ പങ്കെടുത്തിരുന്നു.
ബാന്റിന് ഒരു ഡ്രം മാത്രം ഉപയോഗിക്കാനുള്ള അനുമതി മാത്രമായിരുന്നു ലഭിച്ചിരുന്നത്. കനത്ത പോലീസ് കാവലിൽ ആയിരുന്നു പരേഡ് നടന്നത്. വുഡ്വെയ്ൽ റോഡിൽ നിന്ന് ലിഗോണിയൽ ഓറഞ്ച് ഹാളിലേക്കുള്ള യാത്രയിൽ ക്രംലിൻ റോഡിൽ വച്ച് ഒരു കൂട്ടം ആളുകൾ പരേഡിനെ അഭിവാദ്യം ചെയ്തു.
Discussion about this post

