ഡബ്ലിൻ: ഫിഫ ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ കാണാൻ ഫുട്ബോൾ ആരാധകർക്ക് അവസരമൊരുക്കി കേരള ബാഡ്മിന്റൺ ക്ലബ്ബ് (കെബിസി). ഞായറാഴ്ച വൈകീട്ട് ഏഴ് മണിയ്ക്കാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം. സെന്റ് മാർഗരറ്റ്സ് കമ്യൂണിറ്റി സെന്ററിലാണ് കെബിസി ഇതിനായുള്ള സ്ക്രീൻ ഒരുക്കുക. ലിംഗഭേദമന്യേ എല്ലാവർക്കും ഇവിടെയെത്തി മത്സരം കാണാമെന്ന് ക്ലബ്ബ് അറിയിച്ചു.
മത്സരം കാണാനെത്തുന്നവർക്ക് അൺലിമിറ്റഡ് ഭക്ഷണവും ഡ്രിങ്ക്സും നൽകും. ഇതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി സാബു ഏലിയാസ്: 0894513407, സോജി ജെയിംസ്: 0876974263 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Discussion about this post

