ഡബ്ലിൻ: ശമ്പളകരാറിൽ പൊതുമേഖലാ ജീവനക്കാർ സമരത്തിനിറങ്ങുമെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി പൊതുചിലവ് മന്ത്രി ജാക്ക് ചേമ്പേഴ്സൺ. സമരം അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്തകൾക്ക് പിന്നാലെ മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമരത്തിനായി എസ്ഐപിടിയു അംഗങ്ങൾ വോട്ടെടുപ്പിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ട്രേഡ് യൂണിയനുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഇത്തരത്തിലുള്ള നീക്കം അനാവശ്യമാണ്. അന്തരീക്ഷം കലുഷിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ട് വേണം ഇതിനെ വിലയിരുത്താൻ. ശമ്പള കരാറിലെ മുൻ വ്യവസ്ഥകളിൽ ഇടപെടൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

