വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വാഹനാപകടത്തിൽ ഒരു മരണം. 60 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. അദ്ദേഹത്തിന്റെ മൃതദേഹം വാട്ടർഫോർഡ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒരു കാറിന്റെ ഡ്രൈവർ 60 കാരൻ ആയിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

