ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ലഹരി കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 34 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ ആക്രമണത്തിൽ പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
ബുധനാഴ്ച ആയിരുന്നു സംഭവം. പട്രോളിംഗിനിടെ യുവാവിന്റെ കാർ തടയാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവാവ് പോലീസ് വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയി. പിന്തുടർന്ന് പിടികൂടിയ ഇയാളുടെ കാറിൽ നിന്നും പോലീസ് എ ക്ലാസ് ലഹരി വസ്തുക്കൾ കണ്ടെടുക്കുകയായിരുന്നു. വിൽപ്പനയ്ക്ക് വേണ്ടിയാണ് ലഹരിവസ്തുക്കൾ യുവാവ് കൊണ്ടുവന്നത്.
Discussion about this post

