ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. 19 വയസ്സുള്ള ലോക്ലൈൻ ഡൊഹെർട്ടിയെ ആണ് ബൻക്രാന ജില്ലാ കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്ക് മേൽ കുറ്റങ്ങൾ ചുമത്തിയതായി പോലീസ് അറിയിച്ചു. ക്ലോൺമാനിയയിലെ ഡോഗ്മോർ സ്വദേശിയാണ് പ്രതി.
ഇയാൾക്കെതിരെ ആകെ എട്ട് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ബൻക്രാന ഗാർഡ സ്റ്റേഷനിലാണ് പ്രതി നിലവിലുള്ളത്. കഴിഞ്ഞ വർഷം ജൂലൈ രണ്ടിന് ആയിരുന്നു അപകടത്തിൽ നതാലി, എല്ല, മക്ലാഫ്ലിൻ എന്നിവർ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയ്ക്കെതിരെ അപകടകരമായ ഡ്രൈവിംഗ് ഉൾപ്പെടെയുളള കുറ്റങ്ങളാണ് ചുമത്തിയത്.
Discussion about this post

