ഡബ്ലിൻ: പുതിയ ഭവന പദ്ധതികൾക്കായി വൻ നിക്ഷേപത്തിനൊരുങ്ങി അംഗീകൃത ഭവന സ്ഥാപനമായ ക്ലൂയിഡ് ഹൗസിംഗ്. ഭവന പദ്ധതികൾക്കായി ഏകദേശം 1 ബില്യൺ യൂറോ ചിലവഴിക്കാനാണ് ക്ലൂയിഡ് പദ്ധതിയിടുന്നത്. നാല് വർഷത്തിനുള്ളിൽ ഭവന ലക്ഷ്യം കൈവരിക്കാനാണ് ക്ലൂയിഡിന്റെ ശ്രമം.
ടെൻഡർ രേഖകളിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഉള്ളത്. ഭവന പദ്ധതിയ്ക്കായി 950 മില്യൺ യൂറോ ചിലവഴിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്നാണ് രേഖകളിൽ ഉള്ളത്. 1994 ൽ സ്ഥാപിതമായത് മുതൽ നിരവധി പ്രോപ്പർട്ടികളാണ് ക്ലൂയിഡ് അയർലൻഡിൽ നിർമ്മിച്ചത്. 14,000 പ്രോപ്പർട്ടികൾ ഇതിനോടകം തന്നെ ക്ലൂയിഡ് കൈമാറിയിട്ടുണ്ട്.
Discussion about this post

