ഡബ്ലിൻ: ടീച്ചിംഗ് കൗൺസിലിന്റെ അന്വേഷണത്തിനെതിരെ എനോക്ക് ബർക്ക് ഹൈക്കോടതിയിൽ. അന്വേഷണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബർക്ക് ഹൈക്കോടതിയിൽ ഹർജി നൽകി. ഫിറ്റ്നസ് ടു ടീച്ച് അന്വേഷണം നാളെ ആരംഭിക്കാനിരിക്കെയാണ് ബർക്ക് കോടതിയെ സമീപിച്ചിരിക്കുന്നത്.
ബർക്കിന്റെ ജോലിസ്ഥലമായ വിൽസൺസ് ഹോസ്പിറ്റൽ സ്കൂളിൽ കോടതി ഉത്തരവ് ലംഘിച്ച് നിരവധി തവണയാണ് അദ്ദേഹം അതിക്രമിച്ച് കടന്നത്. ഇതിൽ ഉയർന്ന പരാതികളിലാണ് അന്വേഷണം. കഴിഞ്ഞ മാസം സ്കൂളിൽ നിന്നും ബർക്കിനെ ഔദ്യോഗികമായി പുറത്താക്കിയിരുന്നു.
Discussion about this post

