ഡബ്ലിൻ: അയർലൻഡിൽ ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഉപയോഗത്തിൽ കൊണ്ടുവരാൻ പുതിയ നീക്കവുമായി സർക്കാർ. ഇത്തരം കെട്ടിടങ്ങൾക്ക് ഡെറിലിക്റ്റ് പ്രോപ്പർട്ടി ടാക്സ് കൊണ്ടുവരും. ഈ വർഷം അവസാനത്തോടെ ഇത് പ്രാവർത്തികമാക്കാനാണ് സർക്കാർ തീരുമാനം.
ധനമന്ത്രി സൈമൺ ഹാരിസാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവച്ചത്. ഘട്ടംഘട്ടമായിട്ടായിരിക്കും പദ്ധതി വിപുലീകരിക്കുക. ആദ്യ ഘട്ടത്തിൽ നാലായിരത്തിലധികമുള്ള 107 നഗരങ്ങളെയും പട്ടണങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തും. ഡബ്ലിൻ, കോർക്ക്, ലിമെരറിക്ക്, ഗാൽവേ, ദ്രോഗെഡ, ഡണ്ടാൽക്ക്, നാവൻ, സ്ലൈഗോ, റോസ്കോമൺ എന്നിവിടങ്ങൾ നികുതിയുടെ പരിധിയിൽ ഉൾപ്പെടും.
Discussion about this post

