ഡബ്ലിൻ: അയർലൻഡിൽ നാന്നൂറിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആപ്പിൾ ഗ്രീൻ. രാജ്യത്തുടനീളം പുതിയ പോപ്പീസ് ചിക്കൻ റെസ്റ്റോറന്റുകൾ തുറക്കാനാണ് ആപ്പിൾ ഗ്രീനിന്റെ തീരുമാനം. ഇതുവഴി 450 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക.
അടുത്ത നാല് വർഷത്തിനുള്ളിലാകും ആപ്പിൾ ഗ്രീനിന് ഇതിന് സാധിക്കുക. ഇതിനായി ആറ് മില്യൺ യൂറോ കമ്പനി നിക്ഷേപിക്കും. ഇതിന്റെ ഭാഗമായി അടുത്ത ആഴ്ചകളിൽ ലാവോയിസിലെ ആദ്യ പോപ്പീസ് റെസ്റ്റോറന്റ് തുറക്കും. 2021 മുതലാണ് ആപ്പിൾ ഗ്രീൻ പോപ്പീസുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആരംഭിച്ചത്.
Discussion about this post

