ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ എ ബി വിപിയ്ക്ക് വൻ വിജയം . പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെയുള്ള മൂന്ന് പ്രധാന പദവികൾ നിലനിർത്തിക്കൊണ്ടാണ് എബിവിപിയുടെ നേട്ടം . ആകെയുള്ള നാല് പ്രധാന പദവികളിൽ മൂന്നെണ്ണവും എബിവിപി സ്വന്തമാക്കി. കടുത്ത മത്സരത്തിനൊടുവിൽ എൻഎസ്യുഐയുടെ വിജയ് ശങ്കർ മീനയെ പരാജയപ്പെടുത്തി എബിവിപിയുടെ യാഷ് ദബാസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. റിയ ഛാവ്ഡി സെക്രട്ടറിയായും ലക്ഷ്യ രാജ് സിംഗ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടതോടെ, മൂന്ന് സ്ഥാനങ്ങളും എബിവിപി നിലനിർത്തി.
അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ എൻഎസ്യുഐ അംഗം ദീപാൻഷു ഷോക്കീൻ നേടി. ഷോക്കീന്റെ വിജയത്തോടെ, നാല് പ്രധാന പദവികളിൽ ഒന്ന് ഒരു സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ലഭിച്ചു.വിജയാഹ്ലാദ പ്രകടനങ്ങൾ പാടില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് പ്രകാരം, ഫലപ്രഖ്യാപനത്തിന് ശേഷം വിജയിച്ച സ്ഥാനാർത്ഥികളും അവരുടെ അനുയായികളും വിജയാഹ്ലാദ റാലികൾ നടത്തരുതെന്ന് സർവകലാശാലാ അധികൃതർ നിർദ്ദേശിച്ചിരുന്നു.
അദിതി മഹാവിദ്യാലയ, ഭാരതി കോളേജ്, ശിവാജി കോളേജ് തുടങ്ങിയ നിരവധി കോളേജുകളിലെ പ്രധാന പദവികളും എബിവിപി സ്വന്തമാക്കി.

