കെറി: കൗണ്ടി കെറിയിൽ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരായ വിചാരണ മാറ്റിവച്ചു. നിയമപരമായ കാരണങ്ങളെ തുടർന്നാണ് വിചാരണ മാറ്റിവച്ചത്. അടുത്ത വർഷമായിരിക്കും ഇനി കേസ് പരിഗണിക്കുക.
സെൻട്രൽ ക്രിമിനൽ കോടതിയായിരുന്നു കേസിൽ വാദം കേൾക്കാനിരുന്നത്. എന്നാൽ പിന്നീട് നിയമപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിചാരണ മാറ്റിവച്ചതായി വ്യക്തമാക്കുകയായിരുന്നു. 2024 ൽ ജെറാർഡ് കെന്നലി കുത്തേറ്റ് കൊല്ലപ്പെട്ട കേസിലാണ് വിചാരണ ആരംഭിക്കാനിരുന്നത്. മൂന്ന് പേരാണ് കേസിലെ പ്രതികൾ. 2024 മെയ് 27 ന് പുലർച്ചെയാണ് ലിസ്റ്റോവലിനടുത്തുള്ള നോക്കനൂരെ ഗ്രാമത്തിൽ മാരകമായി കുത്തേറ്റ നിലയിൽ ജെറാർഡ് കെന്നലിയെ കണ്ടെത്തിയത്.

