ബ്രസൽസ്: അന്താരാഷ്ട്ര വിമാനങ്ങൾക്കും കാർബൺ കോസ്റ്റ് ഏർപ്പെടുത്താനുള്ള ആലോചനയുമായി യൂറോപ്യൻ കമ്മീഷൻ. നെറ്റ് സീറോ ലക്ഷ്യം നേടിയെടുക്കുക ലക്ഷ്യമിട്ടാണ് ഇത് സംബന്ധിച്ച ആലോചന. അതേസമയം കമ്മീഷന്റെ നീക്കത്തിനെതിരെ വിമാന കമ്പനികൾ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്.
നിലവിൽ യൂറോപ്യൻ യൂണിയന് അകത്തുള്ള വിമാനങ്ങൾക്ക് കാർബൺ കോസ്റ്റ് ബാധകമാണ്. എന്നാൽ ഇനിതൊട്ട് ഇത് യൂറോപ്യൻ യൂണിയന് പുറത്തേക്കുള്ള വിമാന സർവ്വീസുകൾക്കും ബാധകമാക്കാനാണ് ആലോചന. അതേസമയം കാർബൺ കോസ്റ്റ് ഏർപ്പെടുത്തുന്നത് ടിക്കറ്റ് വില കുതിച്ചുയരാൻ കാരണമാകുമെന്ന് വിമാനക്കമ്പനികൾ വ്യക്തമാക്കി. എമിഷൻ ട്രേഡിംഗ് സിസ്റ്റം വിപുലീകരിക്കരുതെന്ന ആവശ്യവും ഇവർ ഉന്നയിച്ചിട്ടുണ്ട്.
Discussion about this post

