ഡബ്ലിൻ: അയർലൻഡിന് സാമ്പത്തിക മേഖലയിൽ നേരിയ ആശ്വാസം. കഴിഞ്ഞ വർഷം അവസാനപാദവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം രാജ്യത്തിന്റെ ആഭ്യന്തര സമ്പദ്വ്യവസ്ഥ നേരിയ തോതിൽ വികസിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ ആഭ്യന്തര സമ്പദ്വ്യവസ്ഥയിൽ 0.6 ശതമാനത്തിന്റെ വളർച്ച കൈവന്നിട്ടുണ്ട്. വ്യക്തിഗത ഉപഭോഗത്തിൽ 0.6% വർധനവും സർക്കാർ ചെലവിൽ 0.5% വർധനവും ഉണ്ടായി. ഇതേ പാദത്തിൽ നിക്ഷേപത്തിൽ കുറവ് വന്നിട്ടുണ്ട്. 0.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഇറക്കുമതിയിൽ 4.2 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്.
Discussion about this post

