കാർലോ: കൗണ്ടി കാർലോയിൽ വാഹനാപകടം. സംഭവത്തിൽ സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച കാസിൽഗ്രേസിന് സമീപം ആയിരുന്നു സംഭവം. ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ടുള്ളോവിലെ ബാംഗ്-അപ്പ് ക്രോസിൽ ഉച്ചയ്ക്ക് 1:30 ഓടെയാണ് അപകടം ഉണ്ടായത്. ട്രക്കും രണ്ട് കാറുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ കാറുകളിൽ ഒന്നിന്റെ ഡ്രൈവറായ 50 കാരിയെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കിൽക്കെന്നിയിലെ സെന്റ് ലൂക്ക്സ് ജനറൽ ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത് എന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ 20 വയസ്സുള്ള യുവാവിനും പരിക്കുണ്ട്. അദ്ദേഹവും ആശുപത്രിയിൽ ചികിത്സ തേടി.
Discussion about this post

