ഡബ്ലിൻ: ലിയോ പതിനാലാമൻ മാർപ്പാപ്പയെ സന്ദർശിക്കാൻ ഐറിഷ് പ്രസിഡന്റ് മീഹോൾ മാർട്ടിൻ. ഇറ്റലി സന്ദർശനത്തിനിടെ ആയിരിക്കും അദ്ദേഹം വത്തിക്കാനിലെത്തി മാർപ്പാപ്പയെ കാണുക. വത്തിക്കാൻ സമൂഹത്തെയും അദ്ദേഹം കാണും. ആദ്യമായിട്ടാണ് മീഹോൾ മാർട്ടിൻ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്.
കൂടിക്കാഴ്ചയിൽ മിഡിൽ ഈസ്റ്റിലെ പ്രതിസന്ധി ചർച്ചയാകും. ഇതിന് പുറമേ വെസ്റ്റ്ബാങ്കിലും ജെറുസലേമിലും ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വത്തിക്കാൻ സന്ദർശനത്തിന് ശേഷം മീഹോൾ മാർട്ടിൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തും.
Discussion about this post

