കാർലോ: കൗണ്ടി കാർലോയിൽ വാഹനാപകടം. 20 വയസ്സുള്ള യുവാവിന് ജീവൻ നഷ്ടമായി. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
ബാലിറ്റിഗ്ലിയയിലെ ആർ702 ൽ ആയിരുന്നു സംഭവം. രാവിലെ ആറരയോടെയാണ് അപകടം സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. പോലീസ് ഉടനെ സ്ഥലത്ത് എത്തുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും യുവാവിന് ജീവൻ നഷ്ടമായി. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല.
Discussion about this post

