ഗാൽവേ: ഗാൽവേ തീരത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 30 വയസ്സുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആയിരുന്നു തീരത്ത് ബോട്ട് മുങ്ങി അപകടം ഉണ്ടായത്. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ സുരക്ഷിതരാണ്.
മേസ് ഹെഡ് തീരത്ത് വച്ചായിരുന്നു ബോട്ടപകടം ഉണ്ടായത്. മൂന്ന് പേരായിരുന്നു ബോട്ടിൽ ഉണ്ടായത്. വിവരം അറിഞ്ഞയുടൻ ഐറിഷ് കോസ്റ്റ്ഗാർഡ് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. രണ്ട് പേരെ പരിക്കുകൾ കൂടാതെ രക്ഷിക്കാൻ സേനയ്ക്കായി. എന്നാൽ മൂന്നാമനെ കണ്ടെത്താൻ കഴിഞ്ഞില്ല. 8 മണിയോടെയായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
Discussion about this post

