വിക്ലോ: കൗണ്ടി വിക്ലോയിൽ അർധസഹോദരങ്ങളെ ലൈംഗികമായി ഉപദ്രവിച്ച പ്രതിയ്ക്ക് തടവ്. 55 വയസ്സുള്ള എഡ്വാർഡ് മക്ഗ്രിഗറിനാണ് 9 വർഷത്തെ തടവ് ശിക്ഷവിധിച്ചത്. രണ്ട് അർധസഹോദരങ്ങളെ ആയിരുന്നു പ്രതി പീഡനത്തിന് വിധേയമാക്കിയത്.
1986 മുതൽ 1993 വരെ ആയിരുന്നു പീഡനം. ആറ് വയസ്സിനും 13 വയസ്സിനും ഇടയിൽ പ്രായമുള്ളപ്പോഴാണ് പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടത്. മക്ഗ്രെഗറിന് 15 നും 22 നും ഇടയിൽ ആയിരുന്നു പ്രായം. പീഡനം സഹിക്കവയ്യാതെ ആയപ്പോൾ ഇരകൾ സംഭവം പുറത്ത് പറയുകയായിരുന്നു.
Discussion about this post

