ഡബ്ലിൻ: കുടിയേറ്റക്കാർക്കെതിരെ വിവാദ പരാമർശവുമായി മാഫിയാ തലവൻ ഗെറി ദി മോങ്ക് ഹച്ച്. പരാമർശത്തിൽ ഗറിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മൂവ്മെന്റ് ഓഫ് അസൈലം സീക്കേഴ്സ് ഇൻ അയർലൻഡ് അടക്കമുള്ള വിവിധ സംഘടനകൾ രംഗത്ത് എത്തി. ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ഗെറിയുടെ വിവാദ പരാമർശം.
അയർലൻഡിലേക്ക് വരുന്ന അനധികൃത കുടിയേറ്റക്കാരെ ജയിലിൽ അടയ്ക്കുകയോ തിരിച്ചുവിടുകയോ ചെയ്യണം എന്നായിരുന്നു ഗെറി പറഞ്ഞത്. ഡബ്ലിനിലെ കൊറിന്ത്യൻസ് ബോക്സിംഗ് ക്ലബ്ബിൽ പ്രചാരണത്തിന് എത്തിയതായിരുന്നു ഗെറി. ഇവിടെ സംസാരിക്കുമ്പോഴായിരുന്നു പ്രസ്താവന. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡബ്ലിൻ സെൻട്രലിൽ നിന്നാണ് ഗെറി മത്സരിക്കുന്നത്.

