ഡബ്ലിൻ: സൊമാലിയൻ സ്വദേശിയ്ക്ക് നേരെ വംശീയാധിക്ഷേപവും ആക്രമണവും നടത്തിയ കേസിൽ ഡബ്ലിൻ സ്വദേശി കുറ്റക്കാരനാണെന്ന് കോടതി. 2024 മെയ് 7 ന് ഉണ്ടായ സംഭവത്തിലാണ് കോടതിയുടെ നിർണായക നിരീക്ഷണം. ജേസൺ ബോണി എന്ന 27 കാരനാണ് കേസിലെ പ്രതി.
ഡബ്ലിനിൽ എത്തിയ സൊമാലിയൻ സ്വദേശി ഹോസ്റ്റൽ തിരഞ്ഞ് നടക്കുകയായിരുന്നു. ഇതിനിടെയാണ് ജേസൺ ബോണിയിൽ നിന്നും ദുരനുഭവം നേരിട്ടത്. ഒ’ കോണൽ സ്ട്രീറ്റിലെ ജനറൽ പോസ്റ്റ് ഓഫീസിന് സമീപത്ത് വച്ചെ സൊമാലിയൻ സ്വദേശിയെ അധിക്ഷേപിക്കുകയായിരുന്നു. ഇരയുടെ ഫോൺ തട്ടിപ്പറിക്കാനും ശ്രമം നടന്നിരുന്നു.
Discussion about this post

