ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം പിടികൂടിയത്. 7ലക്ഷത്തിലധികം ഡോസ് അനധികൃത മരുന്നുകൾ. ഹെൽത്ത് പ്രൊഡക്ട്സ് റെഗുലേറ്ററി അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവച്ചത്. 2025 ൽ 7,63,027 ഡോസ് അനധികൃത മരുന്നുകളാണ് പിടികൂടിയത്.
പിടിച്ചെടുത്ത മരുന്നുകളിൽ 27 ശതമാനനും സെഡേറ്റീവ് മരുന്നുകൾ ആയിരുന്നു. ഉദ്ധാരണപ്രശ്നങ്ങൾക്കുള്ള മരുന്നുകളും അനബോളിക് സ്റ്റിറോയിഡുകളും വേദനസംഹാരികളും ഇക്കൂട്ടത്തിൽ ഉണ്ട്. അതേസമയം 2024 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ കണക്കുകൾ അൽപ്പം ആശ്വാസകരമാണ്. 2024 ൽ 10 ലക്ഷത്തിലധികം ഡോസേജ് ആയിരുന്നു പിടിച്ചെടുത്തത്.
Discussion about this post

