ഡബ്ലിൻ: ഗാർഡ ഷിക്കോണയിലെ സേനാംഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗാർഡ റെപ്രസന്റേറ്റീവ് അസോസിയേഷൻ ( ജിആർഎ). ഗാർഡകൾക്കെതിരെ നേരിട്ടും അല്ലാതെയും ഭീഷണി മുഴക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ അംഗീകൃത നയം വേണമെന്നും ജിആർഎ ആവശ്യപ്പെട്ടു. വാർഷിക സമ്മേളനത്തിൽ ആയിരുന്നു അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ചത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗാർഡകൾക്കെതിരായ നേരിട്ടും അല്ലാതെയുമുള്ള ഭീഷണികൾ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ അസോസിയേഷന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു ആവശ്യം ഉയർന്നുവന്നത്. രക്ഷപ്പെടുന്ന പ്രതികളെയും കുറ്റവാളികളെയും പിന്തുടരാൻ ഗാർഡ ഭയപ്പെടുന്നുവെന്ന് ജിആർഎ വ്യക്തമാക്കി. അച്ചടക്ക നടപടികളും കോടതി നടപടികളും നേരിടേണ്ടിവരുമോയെന്ന് ഗാർഡകൾ ഭയക്കുന്നു. അതിനാൽ വിവേചനാധികാരം ഉപയോഗിക്കാൻ ഇവർ മടിക്കുന്നുവെന്നും ജിആർഎ കൂട്ടിച്ചേർത്തു.

