വയനാട് ; വയനാട് ചെക്ക് പോസ്റ്റിൽ 41 ഗ്രാം എം ഡി എം എയുമായി യുവാവും, യുവതിയും അറസ്റ്റിൽ. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് ജസീൽ, കൊടുങ്ങല്ലൂർ സ്വദേശി സ്വെറ്റ്ലാന എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ബെംഗളൂരുവിൽ നിന്ന് കാറിലെത്തിയ ഇരുവരും പിടിയിലായത്.
ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന ഇവരെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബത്തേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്നു നടത്തിയ പരിശോധനയിൽ ജസീലിന്റെ പാന്റിന്റെ പോക്കറ്റിൽനിന്നു ലഹരിമരുന്നും ഇത് ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബും പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ എൻഡിപിഎസ് കേസ് റജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി.

