കാസർകോട് ; എംഡിഎംഎ കേസിലെ പ്രതിയ്ക്കൊപ്പമുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രങ്ങളും വീഡിയോകളും വിവാദമാകുന്നു. കാസർകോട് എംഡിഎംഎ കേസിൽ അറസ്റ്റിലായ മൂന്ന് പേരിൽ ഒരാളായ കെ എച്ച് മുഹമ്മദ് ഹുസൈനൊപ്പമുള്ള വിഡി സതീശന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്നാണ് ഹുസൈന്റെ സോഷ്യൽ മീഡിയ പ്രൊഫൈൽ പറഞ്ഞിരിക്കുന്നത് . “ലീഡർ വി ഡി സതീശൻ” എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്ററുമാണ് മുഹമ്മദ് ഹുസൈൻ.
139.29 ഗ്രാം എംഡിഎംഎയുമായാണ് ഹുസൈനും മറ്റ് രണ്ട് പേരും അറസ്റ്റിലായത്.അതിനു പിന്നാലെയാണ് സതീശനൊപ്പമുള്ള ഹുസൈന്റെ നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ച് തുടങ്ങിയത്. മുഹമ്മദ് ഹുസൈൻ പറവൂരിലെ വിഡി സതീശന്റെ വീട് സന്ദർശിച്ചിരുന്നതായും സൂചനയുണ്ട്.
സതീശൻ മഹുസൈന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തെന്നും റിപ്പോർട്ടുണ്ട്.പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയുടെ സംഘാടകരിൽ ഹുസൈനും ഉണ്ടായിരുന്നു. പരിപാടിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു.ഓപ്പറേഷൻ തൂഫാന് പിന്തുണ അറിയിച്ചുകൊണ്ട് ഹുസൈൻ ഫേസ്ബുക്ക് പോസ്റ്റും പങ്ക് വച്ചിരുന്നു.
പെരുമ്പാവൂർ സ്വദേശികളായ പി എ അബ്ദുൾ സലാം (27),, പി എ അബ്ബാസ് (50) എന്നിവരാണ് ഹുസൈനൊപ്പം അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് എംഡിഎംഎ എത്തിക്കുന്ന ശൃംഖലയിലെ കണ്ണികളാണ് മൂവരും എന്ന് പോലീസ് സംശയിക്കുന്നു. മയക്കുമരുന്നിന്റെ മൊത്ത വിതരണത്തിലും ഇവർക്ക് പങ്കുണ്ടെന്നാണ് വിവരം.

