ഡബ്ലിൻ: അയർലൻഡിലെ നാഷണൽ ആംബുലൻസ് സർവീസ് ജീവനക്കാർ പണിമുടക്കുന്നു. ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എസ്പിടിയു, യുണൈറ്റ് എന്നീ തൊഴിലാളി സംഘടനകളിലെ ജീവനക്കാരാണ് രാജ്യവ്യാപകമായി പണി മുടക്കുന്നത്.
അടുത്ത മാസം 12 നാണ് പണി മുടക്ക്. അന്ന് 24 മണിക്കൂർ നേരത്തേയ്ക്ക് തൊഴിലാളികൾ ജോലിയിൽ നിന്നും വിട്ട് നിൽക്കും. ഇതിന് ശേഷം മെയ് 19 നും മെയ് 26 നും പ്രതിഷേധ സൂചകമായി ജോലിയിൽ നിന്നും തൊഴിലാളികൾ വിട്ട് നിൽക്കും. കഴിഞ്ഞ ആഴ്ച ഏകദേശം രണ്ടായിരത്തോളം തൊഴിലാളികൾ പണിമുടക്കിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ഇതോടെയാണ് പ്രഖ്യാപനം.
Discussion about this post

