വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ പോലീസ് വാഹനത്തിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്. 40 വയസ്സുകാരനാണ് പരിക്കേറ്റത്. അദ്ദേഹത്തെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രി 9.10 ഓടെയായിരുന്നു സംഭവം. പോലീസിന്റെ പട്രോൾ വാഹനത്തിൽ ആയിരുന്നു കാറിടിച്ചത്. ഈ നേരം പോലീസുകാർ വാഹനത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽ ഇവർക്ക് പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

