ഡബ്ലിൻ: ഡബ്ലിനിലെ ഫിംഗ്ലാസിൽ വീട്ടിൽ തീപിടിത്തം. അഞ്ച് പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. മനപ്പൂർവ്വം വീടിന് തീയിട്ടുവെന്നാണ് പുറത്തുവരുന്ന വിവരം.
പുലർച്ചെയോടെയായിരുന്നു സംഭവം. സ്ത്രീകളിൽ ഒരാൾക്കും കൗമാരക്കാരനും സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റൊരു സ്ത്രീയുടെയും ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പെൺകുട്ടികളുടെയും പരിക്കുകൾ സാരമുള്ളതല്ല. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഡബ്ലിൻ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. സ്ഥലത്ത് സാങ്കേതിക പരിശോധനയും നടത്തി.
Discussion about this post

