ഡബ്ലിൻ: പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഇന്നലെ സഗ്ഗാർട്ടിൽ ഉണ്ടായ സംഭവത്തിലാണ് അറസ്റ്റ്. പ്രതിയായ 30 കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ പ്രകാരമാണ് 30 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 24 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

