കിൽഡെയർ: കൗണ്ടി കിൽഡെയറിൽ പോലീസുകാർക്ക് നേരെ ആക്രമണം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. 30 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ന്യൂബ്രിഡ്ജിൽ ആയിരുന്നു സംഭവം.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട് യുവാവിനെ അറസറ്റ് ചെയ്യാൻ എത്തിയതായിരുന്നു പോലീസ്. ഇതുമായി ബന്ധപ്പെട്ടുള്ള സംസാരത്തിനിടെ യുവാവ് അക്രമാസക്തനാകുകയായിരുന്നു. ആക്രമണത്തിൽ ഗാർഡകളിൽ ഒരാൾക്ക് പരിക്കുണ്ട്. അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.
Discussion about this post

