ഡബ്ലിൻ ; കെറിയിലെ വീട്ടിൽ 40 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജാമി കാർണിയാണ് മരിച്ചത്.
കില്ലാർണിയിലെ മക്രോസ് റോഡിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.സ്റ്റേറ്റ് പാത്തോളജിസ്റ്റ് ഡോ. ലിൻഡ മുള്ളിഗന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത് . പരിശോധന ഫലങ്ങൾ പുറത്തുവിടില്ലെന്ന് ഗാർഡ പറഞ്ഞു.സ്ഥലത്തിന്റെ സാങ്കേതിക പരിശോധന നടക്കുന്നതുവരെ സംഭവസ്ഥലം സീൽ ചെയ്തിരിക്കുകയാണ്.
അന്വേഷണത്തിന് നേതൃത്വം നൽകാൻ മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്.ജൂലൈ 6 ന് രാത്രി 11 മണിക്കും ജൂലൈ 7 ന് പുലർച്ചെ 5 മണിക്കും ഇടയിൽ കില്ലാർണിയിലെ മക്രോസ് റോഡ് പ്രദേശത്ത് ഉണ്ടായിരുന്നവരും ക്യാമറ ദൃശ്യങ്ങൾ കൈവശം ഉള്ളവരുമായ സാക്ഷികൾ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.

