ഡബ്ലിൻ: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കുള്ള പിന്തുണ പിൻവലിച്ച് അയർലൻഡ് ഫുട്ബോൾ അസോസിയേഷൻ (ഐഎഫ്എ). ബോർഡ് യോഗത്തിന് പിന്നാലെയാണ് പിന്തുണന പിൻവലിക്കാൻ തീരുമാനിച്ചത്. ഈ വർഷം ആദ്യം ആയിരുന്നു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജിയാനിയെ പിന്തുണച്ച് ഭരണസമിതി കത്ത് നൽകിയത്. ഇത് റദ്ദാക്കി ഫിഫയ്ക്ക് എഫ്ഐഎ കത്ത് നൽകി.
പ്രസ്താവനയിലൂടെയാണ് എഫ്ഐഎ ഇക്കാര്യം അറിയിച്ചത്. ഫിഫ അയർലൻഡിന് നൽകുന്ന പിന്തുണയിൽ നന്ദിയുണ്ടെന്ന് എഫ്ഐഎ വ്യക്തമാക്കി. എന്നാൽ അടുത്ത കാലത്തായുള്ള സംഭവങ്ങൾ ഫിഫയുടെ ഭരണം, സുത്യാരത, കൂടിയാലോചന എന്നിവയിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ എഫ്ഐഎ അറിയിച്ചു.
Discussion about this post

