ഡബ്ലിൻ: അയർലൻഡിൽ വിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ്. ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ആകെ 780 വിദ്വേഷ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ൽ ഇത് 676 ആയിരുന്നു.
വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഏറ്റവും കൂടുതൽ വംശീയതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണ്. വംശം, ലിംഗം, വൈകല്യം എന്നിവയുടെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളാണ് കൂടുതലും. പൊതുക്രമസമാധാനത്തെ ബാധിക്കുന്ന 32 ശതമാനം സംഭവങ്ങളാണ് കഴിഞ്ഞ വർഷം ഉണ്ടായത്. 16 ശതമാനം ചെറിയ ആക്രമണങ്ങളും 13 ശതമാനം ക്രിമിനൽ നാശനഷ്ടങ്ങളും സംഭവിച്ചു.

