ഡബ്ലിൻ: ഡബ്ലിനിൽ തടവിൽ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയിൽ. 39 വയസ്സുകാരൻ ആയിരുന്നു മരിച്ചത്. ഡബ്ലിനിലെ വീറ്റ്ഫീൽഡ് ജയിലിൽ ആയിരുന്നു സംഭവം. വ്യാഴാഴ്ച അർദ്ധരാത്രിയോടെയായിരുന്നു ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മയക്കുമരുന്ന് കൈവശംവച്ചതുമായി ബന്ധപ്പെട്ട കേസിൽ ആയിരുന്നു 39 കാരന് ശിക്ഷ വിധിച്ചത്. രണ്ട് വർഷവും ഒൻപത് മാസവും ആയിരുന്നു തടവായി വിധിച്ചിരുന്നത്. തുടർന്ന് ജയിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. രണ്ട് പേരെ പാർപ്പിക്കാവുന്ന സെല്ലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. 39 കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

