ബെൽഫാസ്റ്റ്: സ്റ്റോർമോണ്ട് കൃഷിമന്ത്രി ആൻഡ്രൂ മുയിർ രാജിവയ്ക്കണമെന്ന് ആവശ്യം. അൾസ്റ്റർ ഫാർമേഴ്സ് യൂണിയനാണ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കൗണ്ടി ടൈറോണിൽ 51 പശുക്കളെ വെടിവച്ചുകൊന്നതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്റ്റോർമോണ്ടിന് മുൻപിൽ കർഷകർ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. അതേസമയം യുഎഫ്യുമായുള്ള ഇടപെടൽ നടക്കുന്നതായി കൃഷിവകുപ്പിന്റെ ഓഫീസ് അറിയിച്ചു.
കന്നുകാലി ഉടമയെ മൃഗങ്ങളെ വളർത്തുന്നതിൽ നിന്ന് അയോഗ്യനാക്കിയ കോടതി ഉത്തരവിനെത്തുടർന്ന്, ജൂണിൽ ഫൈവ്മൈൽടൗണിനടുത്തുള്ള ഹ്യൂമൻ സ്ലോട്ടർ ടീം 51 കന്നുകാലികളെ കൊന്നൊടുക്കിയിരുന്നു. ഇതിലാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

