ഡബ്ലിൻ: അയർലൻഡിൽ ടാക്സി ഡ്രൈവർമാർക്കെതിരായ പരാതികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം റെക്കോർഡ് പരാതികളാണ് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റിയ്ക്ക് ലഭിച്ചത്. അതേസമയം ഉടമകൾക്കുമേൽ ചുമത്തിയ പിഴകളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.
ടാക്സി ഡ്രൈവർമാർക്കെതിരായ പരാതികളിൽ ആറ് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ആകെ 1,815 പരാതികളാണ് ലഭിച്ചത്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 106 പരാതികൾ കൂടുതലാണ്. യാത്രാ നിരക്കിനെക്കുറിച്ചുള്ള പരാതികളും തർക്കങ്ങളാണ് 54 ശതമാനവും, നിയമന കാര്യങ്ങളുമായി ബന്ധപ്പെട്ട് 22 ശതമാനം പരാതികളും ഡ്രൈവർമാരുടെ പെരുമാറ്റം സംബന്ധിച്ച് 20 ശതമാനം പരാതികളും ലഭിച്ചിട്ടുണ്ട്.

