ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷതാപനിലയിൽ വലിയ വർധനവ് ഉണ്ടാകുമെന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 21 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം. യൂറോപ്പിലെ തന്നെ ഏറ്റവും വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന രാജ്യമായി അയർലൻഡ് മാറും.
അയർലൻഡിന് മുകളിലായി ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം ശക്തമാണ്. ഇതാണ് കനത്ത ചൂടിന് കാരണം ആകുന്നത്. ശനിയാഴ്ച പുലർച്ചെ സമയങ്ങളിൽ നേരിയ തോതിൽ മഴ ലഭിക്കും. പിന്നീട് വെയിലുള്ള കാലാവസ്ഥ അനുഭവപ്പെടും. പടിഞ്ഞാറൻ മേഖലകളിൽ 14 ഡിഗ്രി സെൽഷ്യസും കിഴക്കൻ മേഖലകളിൽ 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും പരമാവധി അന്തരീക്ഷ താപനില.
Discussion about this post

