ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില ഉയരുന്നു. ഇന്ന് രാജ്യത്ത് മെർക്കുറിയുടെ അളവ് 20 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഇന്നും വരും ദിവസങ്ങളിലും നല്ല തെളിച്ചമുള്ള കാലാവസ്ഥ ആയിരിക്കും അയർലൻഡിൽ അനുഭവപ്പെടുക.
അടുത്ത വാരം വരെ വരണ്ട വെയിലുള്ള കാലാവസ്ഥ തുടരും. ഈ വാരത്തെ ഏറ്റവും ചൂട് കൂടിയ ദിനമായിരിക്കും ഇന്ന്. 14 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില രേഖപ്പെടുത്തുക. രാജ്യത്ത് പടിഞ്ഞാറ് ഭാഗങ്ങളിൽ താരതമ്യേന ചൂട് കൂടുതൽ ആയിരിക്കും.
Discussion about this post

