ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ ബസ് ഇടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. ജോൺ ഫ്ളെമിംഗ് എന്ന വ്യക്തിയാണ് മരിച്ചത്. 60 വയസ്സുള്ള അദ്ദേഹത്തിന് ഇന്നലെയാണ് ജീവൻ നഷ്ടമായത്.
കുതിര പന്തയവുമായി ബന്ധപ്പെട്ട് വളരെ പ്രശസ്തൻ ആയിരുന്നു ജോൺ ഫ്ളെമിംഗ്. ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം ദി ഐറിഷ് ഫീൽഡിന് അഭിമുഖം നൽകിയിരുന്നുവെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ ആയിരുന്നു വിമാനത്താവളത്തിൽവച്ച് അദ്ദേഹത്തെ ബസിടിച്ചത്. സാരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. റൗണ്ട്എബൗട്ടിനും ടെർമിനലിനും ഇടയിലുള്ള വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിലായിരുന്നു സംഭവം.
Discussion about this post

