ഡബ്ലിൻ: അയർലൻഡിൽ ഹെൽപ്പ് അവാർഡുകൾ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം ഡബ്ലിനിലെ ചർച്ച് ഓഫ് സയന്റോളജി ആൻഡ് കമ്യൂണിറ്റി സെന്ററിൽ ആയിരുന്നു പുരസ്കാരദാന ചടങ്ങ്. ഇന്റർനാഷണൽ വൊളണ്ടിയർ റെക്കഗ്നീഷൻ ഡേയുടെ ഭാഗമായിട്ടാണ് ഹെൽപ്പ് പുരസ്കാരങ്ങൾ നൽകുന്നത്.സമൂഹത്തിൽ നല്ല മാറ്റങ്ങൾ വരുത്താൻ പ്രവർത്തിക്കുകയും മറ്റുള്ളവരെ സഹായിക്കാൻ സന്മനസ്സ് കാട്ടുകയും ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയുമാണ് ഹെൽപ്പ് അവാർഡുകൾ നൽകി ആദരിക്കുന്നത്.
പുരസ്കാരത്തിന് അർഹരായ വ്യക്തികളും സംഘങ്ങളും
വാക്ക് ആൻഡ് ടോക്ക് (Walk And Talk – സ്റ്റീഫൻ ബ്രണ്ണൻ, കുർദിഷ് കമ്മ്യൂണിറ്റി ഓഫ് അയർലണ്ട് (മൊക്താർ മൊറാദി), ഇന്തോനേഷ്യൻ-ഐറിഷ് അസോസിയേഷൻ (ഐറിൻ മർഫി),സ്കോയിൽ റിങ്കെ നി ആഗൈൻ (Scoil Rince Ní Áogain – ഡെനീസ് ഈഗൻ),നിക്കോളായ് ഡുലിയ, ജോസഫ് ഓർജിൻ & ഫെൽജോസ് ശ്രിസ്റ്റെക, സ്റ്റെഫാനോ ബോൺവിനി, മാസ് ഇവന്റ്സ് അയർലണ്ട്, ഡോ. മഹേഷ് ബാജ്, നീര ബാജ്,
മുഹമ്മദ് റഷീദ്.

