കോർക്ക്: കോർക്കിലെ കമ്യൂട്ടർ നെറ്റ്വർക്ക് ട്രെയിനുകളിൽ ഇനി മുതൽ ഇന്ധനമായി ഉപയോഗിക്കുക ഹൈഡ്രോ ട്രീറ്റഡ് വെജിറ്റബിൾ ഓയിൽ (എച്ച് വി ഒ). പ്രാരംഭഘട്ടത്തിൽ രണ്ട് ട്രെയിനുകളിലാണ് പരീക്ഷണം നടത്തുക. ഇത് വിജയിച്ചാൽ കൂടുതൽ ട്രെയിനുകളിൽ ഡീസലിന് പകരം എച്ച് വി ഒ ഇന്ധനമായി ഉപയോഗിക്കും.
പരിസ്ഥിതി സൗഹൃദ മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് അധികൃതരുടെ പുതിയ നീക്കം. സസ്യ എണ്ണകളിൽ നിന്നും മാലിന്യ കൊഴുപ്പുകളിൽ നിന്നും നിർമ്മിച്ച റിന്യൂവബിൾ ഡീസലാണ് എച്ച് വി ഒ. പാചക എണ്ണയ്ക്ക് സമാനമായ എണ്ണയാണ് ഇത്. ഇത് ഉപയോഗിക്കുന്നതുവഴി കാർബൺ ഉദ്ഗമനം 90 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും.
Discussion about this post

