ഡബ്ലിൻ: ഷീല പാലസ് മാമാങ്കം സീസൺ 2 ക്രിക്കറ്റ് ടൂർണമെന്റിൽ ഉപ്പുകണ്ടം ബ്രദേഷ്സ് ജേതാക്കാൾ. ബാംബൂ ബോയ്സിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഉപ്പുകണ്ടം ബ്രദേഴ്സ് കന്നിക്കിരീടം ചൂടിയത്. അതേസമയം കഴിഞ്ഞ രണ്ട് മസമായി തുടർന്ന ക്രിക്കറ്റ് മാമാങ്കം ആണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.
എട്ടോളം ടീമുകൾ ആയിരുന്നു ആവേശം നിറഞ്ഞ പോരാട്ടത്തിന്റെ ഭാഗമായത്. സിനിമയിൽ നിന്നാണ് മുഴുവൻ ടീമുകളും പേരുകൾ സ്വീകരിച്ചത്. കൗരവർ, മഞ്ഞുമ്മൽ ബോയ്സ്, ആലഞ്ചേരി തമ്പ്രാക്കൾ, തൊമ്മനും മക്കളും, ഉപ്പുകണ്ടം ബ്രദേഴ്സ്, ബാംബൂ ബോയ്സ്, റൈഫിൾ ക്ലബ്ബ്, കണ്ണൂർ സ്ക്വാഡ് എന്നിങ്ങനെയാണ് ടീമുകളുടെ പേര്.
Discussion about this post

