കെറി: കൗണ്ടി കെറിയിൽ ലഹരി ശേഖരം പിടിച്ചെടുത്ത കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി. 30 ഉം 40 ഉം വയസ്സുള്ള പുരുഷന്മാരാണ് സംഭവത്തിൽ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആയിരുന്നു ഇവരുടെ പക്കൽ നിന്നും ലഹരി വസ്തുക്കൾ, കത്തി, തോക്ക് എന്നിവ പിടിച്ചെടുത്തത്.
കില്ലാർണി ജില്ലാ കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തി. 165,000 യൂറോ വിലവരുന്ന കഞ്ചാവ്, 1,300 എൽഎസ്ഡി എന്നിവയാണ് പിടിച്ചെടുത്തത്. കെറി ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റാണ് പ്രതികളെ പിടികൂടിയത്.
Discussion about this post

