ഡബ്ലിൻ: അയർലൻഡിലെ നിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങൾ വീണ്ടും കുറഞ്ഞു. എഐബിയുടെ ഏറ്റവും പുതിയ പർച്ചേസിംഗ് മാനേജ്മെന്റ് സൂചികയിലാണ് വീണ്ടും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ എട്ടാം മാസമാണ് നിർമ്മാണ പ്രവർത്തനങ്ങൾ കുറയുന്നത്.
റെസിഡെൻഷ്യൽ, കൊമേഴ്ഷ്യൽ, സിവിൽ എൻജിനീയറിംഗ് തുടങ്ങിയ മൂന്ന് മേഖലയിലാണ് നിരീക്ഷണം നടത്തിയിരിക്കുന്നത്. റെസിഡെൻഷ്യൽ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ മാത്രമാണ് ആശ്വാസത്തിന് വകയുള്ളത്. ഏഴ് മാസത്തിനിടെ ഈ മേഖലയിലെ ഇടിവ് അൽപ്പം മന്ദഗതിയിൽ ആയിരുന്നു.
Discussion about this post

