ഡബ്ലിൻ: മൂന്നാമത് മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘ഉത്സവ് 2026 (UTSAV 2026) ജൂലൈയിൽ. പോർട്ളീഷിൽ ജൂലൈ 4 നാണ് പരിപാടി. പ്രമുഖ മലയാള നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആണ് പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നത്.
പോർട്ളീഷ് ഇന്ത്യൻ കമ്യൂണിറ്റിയാണ് ഉത്സവ് 2026 സംഘടിപ്പിക്കുന്നത്. രാവിലെ 9 ന് ആരംഭിക്കുന്ന പരിപാടി രാത്രി 9 നാകും പര്യവസാനിക്കുക. കഴിഞ്ഞ വർഷം സംഘടിപ്പിച്ച പരിപാടി വലിയ വിജയം നേടിയിരുന്നു. ഇക്കുറി മാസ്മരികമായ കലാ-കായിക പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങൾക്ക് രുചിപകരാൻ ഇന്ത്യൻ ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
Discussion about this post

